കാഴ്ചശക്തി വർധിപ്പിക്കാൻ ചില വഴികൾ... 

" കണ്ണുള്ളപ്പോൾ നമുക്ക്  കണ്ണിന്റെ  വിലയറിയില്ല  " എന്ന നാടൻ പ്രയോഗം ഇന്നത്തെ കാലഘട്ടത്തിൽ അതിന്റെ  ആന്തരികാർത്ഥങ്ങളിലേക്ക് കടക്കാതെത്തന്നെ സത്യമായിക്കൊണ്ടിരിക്കുകയാണ്. അത്രയധികം അശ്രദ്ധയോടെയാണ് നമ്മൾ ഇന്ന് നമ്മുടെ കണ്ണുകളെ സംരക്ഷിച്ചുപോരുന്നത് . ഇന്ന് ഏറിയനേരവും സ്‌ക്രീനുകളിലേക്ക് നോക്കി ജീവിക്കുന്ന നമ്മൾ ഭക്ഷണത്തിൽപോലും കണ്ണിന് ആവശ്യമായ ഘടകങ്ങൾ ഉൾപ്പെടുത്തുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം . നേത്രസംരക്ഷണത്തിനായി അടുത്തെപ്പോഴെങ്കിലും നിങ്ങൾ കുറച്ച് സമയം മാറ്റിവെച്ചിട്ടുണ്ടോ ?  കണ്ണുകളെ എങ്ങനെ സംരക്ഷിക്കാം; കണ്ണുകളുടെ  സംരക്ഷണത്തിന് സഹായകരമാകുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെ; കണ്ണുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യമെന്തെല്ലാം എന്നതിനെയൊക്കെക്കുറിച്ചാണ് ഇന്നത്തെ ബ്ലോഗ് ചര്‍ച്ച ചെയ്യുന്നത്

 

ദീർഘനേരം കണ്ണെടുക്കാതെ സ്‌ക്രീനുകളിലേക്ക് നോക്കുന്നത് കണ്ണുകൾക്ക് ദോഷകരമാണ് . അതുകൊണ്ട് ഓരോ 20 - 30 മിനിട്ടിനു  ശേഷവും കണ്ണുകൾ മറ്റ് കാഴ്ചകളിലേക്ക് മാറ്റിമാത്രം വീണ്ടും സ്ക്രീനിലേക്ക് നോക്കാൻ ശ്രമിക്കുക 

 

വെളിച്ചക്കുറവുള്ളപ്പോഴോ , രാത്രിനേരങ്ങളിലോ മൊബൈൽ ഫോൺ സ്ക്രീനിലേക്ക് കൂടുതൽ സമയം  നോക്കാതിരിക്കുക . ശക്തമായ അവയുടെ സ്ക്രീൻലൈറ്റ് കണ്ണിന് ഏറെ ഹാനികരമാണ് . പുറംവെളിച്ചമില്ലാത്തപ്പോൾ അതുകൊണ്ടുതന്നെ അവയിലേക്ക് നോക്കാതിരിക്കുക .

 

നല്ല ആഹാരങ്ങൾ, പ്രത്യേകിച്ച് കാഴ്ചക്ക് ഏറെ സഹായകരമായ വിറ്റാമിൻ സി അടങ്ങിയവയെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, കാരറ്റ് , ബീറ്റ്‌റൂട്ട് തുടങ്ങിയവ ദാരാളം വിറ്റാമിൻ സി അടങ്ങിയവയാണ് .

 

ഡോക്ടർമാർ നിർദേശിച്ച ലെൻസ് ധരിക്കുന്നതിൽ മടികാണിക്കാതെയിരിക്കുക . മറ്റ്  കണ്ണടകൾ വെക്കുമ്പോൾ ലഭിക്കുന്ന സൗന്ദര്യത്തേക്കാൾ സ്വന്തം കാഴ്ചക്ക് പ്രാധാന്യം നൽകുക .

 

കണ്ണുകൾ അനാവശ്യമായി തിരുമ്മാതിരിക്കുക .  പൊടിയോ മറ്റോ കണ്ണിൽ പോകുന്നസമയത്ത് തണുത്ത വെള്ളംകൊണ്ട് നന്നായി കണ്ണുകൾ കഴുകുക . 

 

പുകവലിക്കാതിരിക്കുക . പഠനങ്ങൾ കാണിക്കുന്നത് സ്ഥിരമായി പുകവലിക്കുന്നവരിൽ തിമിരം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് . പുകവലി ഉപേക്ഷിച്ചാൽ ഇതിനുള്ള സാധ്യത തടയാനാകും . 

രാവിലെ എഴുന്നേറ്റയുടൻ കണ്ണുകൾ നന്നായി വെള്ളമുപയോഗിച്ച് കഴുകി വൃത്തിയാക്കുക 

കണ്ണുകൾ മൃദുവായി മസാജ് ചെയ്യുന്നതും അവയുടെ ആരോഗ്യത്തിന് ഏറെ പ്രയോജനകരമാണ് 

 

കാഴ്ചശക്തി വർധിപ്പിക്കാൻ ചില വഴികൾ 

 

1 ) ത്രിഫല ലായനിക്കൊണ്ട് കണ്ണുകൾ കഴുകി വൃത്തിയാക്കുന്നത് വളരെയധികം നല്ലതാണ് .  നെല്ലിക്ക , താന്നിക്ക , കടുക്ക എന്നീ ഔഷധങ്ങൾ ഉണക്കി പൊടിച്ചു  അതിലേക്ക് വേണ്ട അളവിൽ വെള്ളം ചേർത്താണ് ഈ ലായിനി തയ്യാറാക്കുന്നത് . ഇത് കണ്ണുകൾക്ക് കുളിർമ്മയും ആരോഗ്യവും നൽകുന്നു 

 

2)  ബദാം , ജീരകം , കൽക്കണ്ടം എന്നിവ ചേർത്ത് പൊടിച്ചു കഴിക്കുന്നത് കണ്ണുകൾക്കും തലച്ചോറിൻറെ  ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ്            

3 ) വിറ്റാമിൻ എ ധാരാളം അടങ്ങിയ കാരറ്റ് , ഇന്ത്യൻ ഗൂസ്ബെറി തുടങ്ങിയ ജ്യൂസുകൾ ഭക്ഷണത്തിൻറെ കൂടെ ഉൾപ്പെടുത്തുന്നത് കണ്ണുകൾക്ക് നല്ലതാണ് 

 

4 ) മാംസം ധരാളം അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നേത്രപരിചരണത്തിന് നല്ലതാണ് 

 

സാധാരണ കണ്ടുവരുന്ന നേത്ര രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും 

 

* സാധാരണ  കണ്ടുവരുന്ന ഒരു നേത്രരോഗമാണ് കണ്ണിൽകുരു . കണ്ണുകൾക്ക് ഉള്ളിലെ വശങ്ങളിലായി ചുവന്ന നിറത്തിൽ  കണ്ടുവരുന്ന ഇവ ഒരാഴ്ചക്കകം മാറുന്നവയാണ് 

 

* കൺപോളവീക്കം കൂടുതൽ സമയമെടുത്ത് മാത്രം ഭേതമാകുന്ന ഒന്നാണ്. ഇവ സാദാരണയായി വേദനക്ക് കരണമാകാറില്ല എങ്കിലും വൈദ്യസഹായം തേടേണ്ടതാണ് 

 

* നിശാന്ധത വാർദ്ധക്യകാലങ്ങളിൽ കണ്ടുവരുന്ന ഒന്നാണ്. വിറ്റാമിൻ എ യുടെ കുറവ് കൊണ്ടാണ് ഇത് സാധരണ ഉണ്ടാവുന്നത്. പൂർണ്ണ സുഖത്തിനുള്ള ചികിത്സ ലഭ്യമല്ല.

 

* ചെങ്കണ്ണ്  വലിയ അളവിൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു നേത്രരോഗമാണ് ചികിത്സിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട് . ആന്റിബയൊട്ടീക്കുകളും , തുള്ളിമരുന്നുകളും ആണ് നല്ല ചികിത്സ

 

whatsapp